Sat, 19 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Trembling With Fear

Kottayam

ദു​ർ​ബ​ല​മാ​യ ത​ടി​പ്പാ​ല​ത്തി​ലൂ​ടെ ഭ​യ​ന്നുവി​റ​ച്ച് മ​റു​ക​രതേടി നി​ർ​ധ​ന കു​ടും​ബ​ങ്ങ​ൾ

വൈക്കം: ആ​ഴ​മേ​റി​യ നാ​ട്ടു​തോ​ടി​ന് കു​റു​കെ ദു​ർ​ബ​ല​മാ​യ ത​ടി​പ്പാ​ല​ത്തി​ലൂ​ടെ ഭ​യ​ന്നു വി​റ​ച്ച് മ​റു​ക​ര ക​ട​ന്ന് നി​ർ​ധ​ന കു​ടും​ബ​ങ്ങ​ൾ.​ ത​ല​യാ​ഴം പ​ഞ്ചാ​യ​ത്തി​ലെ മ​ണ്ണാ​റം​ക​ണ്ടം-കു​റി​ഞ്ഞി​ക്കാ​ട് റോ​ഡു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള നാ​ട്ടു​തോ​ടി​നു കു​റു​കെ​യാ​ണ് പ്ര​ദേ​ശ​ത്തെ നി​ർ​ധ​ന കു​ടും​ബ​ങ്ങ​ൾ ത​ടി​പ്പാ​ലം തീ​ർ​ത്ത് മ​റു​ക​ര ക​ട​ക്കു​ന്ന​ത്.

പ്ര​ദേ​ശ​വാ​സി​ക​ൾ​ക്ക് പു​റം ലോ​ക​ത്തെ​ത്താ​നി​ട്ട​പാ​ല​ത്തി​ലൂ​ടെ സ​മീ​പ സ്ഥ​ല​ങ്ങ​ളി​ലു​ള്ള വി​ദ്യാ​ർ​ഥി​ക​ള​ട​ക്കം നൂ​റു​ക​ണ​ക്കി​നാ​ളു​ക​ൾ ദി​നം​പ്ര​തി ക​ട​ന്നു​പോ​കു​ന്നു​ണ്ട്.​തോ​ടി​ന് മ​റു​ക​ര​യു​ള്ള റോ​ഡി​ലെ​ത്താ​നാ​യി പ്ര​ദേ​ശ​ത്തെ കു​ടും​ബ​ങ്ങ​ളാ​ണ് ത​ടി​ക്ക​ഷ​ണ​ങ്ങ​ളും ടെ​ലി​ഫോ​ൺ പോ​സ്റ്റും ചേ​ർ​ത്തി​ട്ട് പാ​ലം തീ​ർ​ത്ത​ത്. കു​റ​ച്ചു ദി​വ​സ​ങ്ങ​ൾ​ക്ക് മു​മ്പ് പാ​ലം ഇ​തി​ലും ദു​ർ​ബ​ല​മാ​യി​രു​ന്ന​പ്പോ​ൾ കു​ഞ്ഞു​മാ​യി പാ​ലം ക​ട​ന്ന വീ​ട്ട​മ്മ കാ​ൽ വ​ഴു​തി തോ​ട്ടി​ൽ വീ​ണി​രു​ന്നു. ഇ​തി​നെത്തുട​ർ​ന്നാ​ണ് നാ​ട്ടു​കാ​ർ കൂ​ടു​ത​ൽ ത​ടി​ക​ൾ ചേ​ർ​ത്ത് പാ​ല​മൊ​രു​ക്കി​യ​ത്. പ​തി​റ്റാ​ണ്ടു​ക​ളാ​യി തു​ട​രു​ന്ന യാ​ത്രാദു​രി​തം നീ​ക്കാ​ൻ പ്ര​ദേ​ശ​വാ​സി​ക​ൾ എംഎ​ൽഎ ​അ​ട​ക്ക​മു​ള്ള ജ​ന​പ്ര​തി​നി​ധി​ക​ൾ​ക്ക് പ​ല​ത​വ​ണ നി​വേ​ദ​നം ന​ൽ​കു​ക​യും സ​മ​രം ന​ട​ത്തു​ക​യും ചെ​യ്തി​ട്ടും ന​ട​പ​ടി​യു​ണ്ടാ​യി​ല്ലെ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ൾ ആ​രോ​പി​ക്കു​ന്നു.

കൂ​വം, പ​ള്ളി​യാ​ട്, മ​ണ്ണാ​റം​ക​ണ്ടം നി​വാ​സി​ക​ൾ പു​റം​ലോ​ക​ത്തെ​ത്താ​ൻ എ​ളു​പ്പ​മാ​ർ​ഗ​മാ​യി ആ​ശ്ര​യി​ക്കു​ന്ന​ത് ഈ ​ത​ടി​പ്പാ​ല​ത്തെ​യാ​ണ്. കി​ഴ​ക്ക​ൻ പ്ര​ദേ​ശ​ങ്ങ​ളി​ലെ പാ​ട​ശേ​ഖ​ര​ങ്ങ​ളി​ലേ​ക്ക് വി​വി​ധാ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി ക​ർ​ഷ​ക​രും ക​ർ​ഷ​ക തൊ​ഴി​ലാ​ളി​ക​ളും പോ​കു​ന്ന​തും ഈ ​പാ​ല​ത്തി​ലൂ​ടെ​യാ​ണ്.
തോ​ടിന്‍റെ ഇ​രു​വ​ശ​ത്തും ടാ​റി​ട്ട റോ​ഡു​ണ്ട് . ഗ​താ​ഗ​ത​യോ​ഗ്യ​മാ​യ പാ​ലം ഇ​ല്ലാ​ത്ത​തി​നാ​ൽ പ്ര​ദേ​ശ​വാ​സി​ക​ളു​ടെ വീ​ട് അ​റ്റ​കു​റ്റ​പ്പണി​ക്കാ​യി നി​ർ​മാ​ണ സാ​മ​ഗ്രി​ക​ൾ എ​ത്തി​ക്കു​ന്ന​തി​നും ഏ​റെ തു​ക കൂ​ലിച്ചെ​ല​വാ​യി ന​ൽ​കേ​ണ്ടി​വ​രു​ന്ന​താ​യി പ്ര​ദേ​ശ​വാ​സി​ക​ൾ പ​റ​യു​ന്നു. ഗ​താ​ഗ​ത യോ​ഗ്യ​മാ​യ പാ​ലം നി​ർ​മി​ക്കു​ന്ന​തി​ന് സ​ർ​ക്കാ​ർ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.

Latest News

Corehub Up